കേരളത്തില്‍ തൊഴിലില്ലെന്നും സമ്ബാദിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്നും പറയുന്ന നിരവധി പേരുണ്ട്. എന്നാല്‍ കേരളത്തില്‍ വന്ന് പ്രതിമാസം ലക്ഷങ്ങള്‍ സമ്ബാദിക്കുന്നവർ അന്യനാട്ടുകാർ ഉണ്ടെന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ?
വിശ്വസിക്കില്ലെന്ന് പറയാൻ വരട്ടെ, കൊല്‍ക്കത്ത സ്വദേശിയായ ദിപുല്‍ മാസം മൂന്ന് ലക്ഷം രൂപ വരെയാണ് സമ്ബാദിക്കുന്നത്. ഷോജി രവി എന്നയാളാണ് യുവാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രയും സമ്ബാദിക്കാൻ എന്ത് ജോലിയാണ് യുവാവ് ചെയ്യുന്നതെന്നല്ലേ ചിന്തിക്കുന്നത്.
തെങ്ങിന് മരുന്നടിക്കാനായി വർഷങ്ങള്‍ക്ക് മുമ്ബാണ് യുവാവ് കേരളത്തിലെത്തിയത്. കായംകുളത്താണ് യുവാവുള്ളത്. ജോലി സാദ്ധ്യത തിരിച്ചറിഞ്ഞതോടെ ലേബർ സപ്ലൈ ഒക്കെയായി മുന്നോട്ടുപോകുകയാണ്. തേങ്ങയിടാനും പുല്ല് വെട്ടാനും മരം വെട്ടാനുമൊക്കെയറിയാവുന്ന അമ്ബതോളം പേർ ദിപുലിനൊപ്പം ജോലി ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group