
സ്വന്തം ലേഖകൻ
മുംബൈ: ലൈംഗികമായി ആക്രമിച്ചെന്നു കാട്ടി വ്യവസായിയിൽ നിന്നും കോടികൾ തട്ടിയെടുത്ത് യുവതികൾ. കോലാലംപൂര്‍ സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി യുവതികളടങ്ങുന്ന നാൽവർ സംഘമാണ് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തത്.
വീണ്ടും പണം തട്ടിയെടുക്കാനുള്ള ശ്രമമുണ്ടായതിനെ തുടർന്ന് വ്യവസായി പോലീസിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ വേറിട്ട പദ്ധതി പുറംലോകമറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യവസായിയെ ഭീഷണിപ്പെടുത്താൻ യുവതികൾ ഉപയോഗിച്ചത് കോഴിച്ചോര. ഇതിന്റെ ബലത്തില്‍ മൂന്ന് കോടിയോളം രൂപയാണ് നാല്‍വര്‍ സഘം തട്ടിയെടുത്തത്.
സംഭവത്തിൽ മോണിക്ക ഭഗവാൻ (ദേവ് ചൗധരി), ലുബ്ന വസീര്‍( സ്വപ്ന), അനില്‍ ചൗധരി( ആകാശ്), മനീഷ് സോദി എന്നിവര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2017-ല്‍ വ്യവസായിയുമായി അനില്‍ ചൗധരിയും സ്വപ്നയും സൗഹൃദത്തിലായി.
വ്യവസായി താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് സ്വപ്നയും മോണിക്കയും എത്തുകയും ഇവരുടെ പദ്ധതി പ്രകാരം വ്യവസായിയുമായി മോണിക്ക തര്‍ക്കത്തിലേര്‍പ്പെട്ടു. കൈവശമുണ്ടായിരുന്ന കോഴിച്ചോര ശരീരത്തില്‍ പുരട്ടി പരിക്കേറ്റതായി വരുത്തിതീര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യവസായിയുമായി തര്‍ക്കമുണ്ടാകുന്നതും ശരീരത്തില്‍ ചോരയൊലിക്കുന്നതമടക്കമുള്ളതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും അത് തെളിവായി നല്‍കുമെന്നും ഇവർ ഭീഷണിപ്പെടുത്തി കൂടാതെ 3.25 കോടി രൂപ ഇവർ വ്യവസായിയിൽ നിന്നും തട്ടിയെടുത്തു.
വീഡിയോ ആധാരമാക്കി വീണ്ടും രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പൊലീസില്‍ പരാതിപ്പെട്ടത്. 2021-ല്‍ പരാതി ലഭിച്ച കേസിൽ മുഖ്യപ്രതി മോണിക്കയെ അടക്കം പൊലീസ് പിടികൂടിയിരുന്നു.



