ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി നാലുകുട്ടികളേയും കൂട്ടി കിണറ്റിൽ ചാടി; മൂന്നുമക്കൾ മരിച്ചു; യുവതിയും മൂത്ത മകളും രക്ഷപ്പെട്ട; സംഭവത്തിൽ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഭോപ്പാൽ: ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി നാലുകുട്ടികളേയും കൂട്ടി കിണറ്റിൽ ചാടി. മൂന്നുമക്കൾ മരിച്ചു. യുവതിയും മൂത്തമകനും രക്ഷപ്പെട്ടു.

മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം. മുപ്പതുകാരിയായ യുവതി തന്റെ ഒന്നരവയസ്സുള്ള കു‍ഞ്ഞിനേയും കൂട്ടിയാണ് കിണറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്നു മക്കൾ കൊല്ലപ്പെടുകയും യുവതിയും മൂത്ത മകളും രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുർഹാൻപുർ ജില്ലയിലെ ബാൽദി വില്ലേജിലാണ് സംഭവം. പ്രമീള ബിലാല എന്ന യുവതിയാണ് കിണറ്റിൽ മക്കളേയും കൊണ്ട് ചാടിയത്. വെള്ളത്തിൽ മുങ്ങിത്താണ യുവതി കിണറ്റിലേക്ക് തൂങ്ങിക്കിടന്ന കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു.

എന്നാൽ ഒന്നര വയസ്സുള്ള മകനും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളും വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ കുമാർ പറഞ്ഞു. ഭർത്താവ് രമേഷുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യാശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് കുട്ടികളുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.