video
play-sharp-fill

ആറുപേരുടെ പ്രണയത്തിലൂടെ സഞ്ചരിക്കാൻ ക്ഷണിച്ച്‌ ‘കഥ ഇന്നുവരെ ‘ഫീല്‍ഗുഡ് പ്രതീക്ഷ നല്‍കി ട്രെയിലര്‍

ആറുപേരുടെ പ്രണയത്തിലൂടെ സഞ്ചരിക്കാൻ ക്ഷണിച്ച്‌ ‘കഥ ഇന്നുവരെ ‘ഫീല്‍ഗുഡ് പ്രതീക്ഷ നല്‍കി ട്രെയിലര്‍

Spread the love

ന ർത്തകി മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന സവിശേഷതയോടെ പുറത്തിറങ്ങുന്ന ബിജുമേനോൻ ചിത്രമാണ് കഥ ഇന്നുവരെ.

ഇരുവരും കൂടാതെ നിഖില വിമല്‍, അനുശ്രീ, ഹക്കീം, രണ്‍ജി പണിക്കർ, അനു മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

രണ്ടുമിനിറ്റ് നീണ്ട ട്രെയിലറില്‍ ഫീല്‍ഗുഡ് സിനിമയാണെന്ന പ്രതീതി പ്രേക്ഷകന് നല്‍കുകയാണ് സംവിധായകൻ. മദ്ധ്യവയസിലെ പ്രണയത്തെക്കുറിച്ച്‌ പറയാൻ മേതില്‍ ദേവികയും ബിജുമേനോനും എത്തുമ്ബോള്‍ അനുശ്രീയും നിഖിലയും തങ്ങളുടെ കഥാപാത്രങ്ങളുടെ വിവാഹസ്വപ്നമാണ് പങ്കുവയ്‌ക്കുന്നത്. ആറ് പേരുടെ പ്രണയത്തിലൂടെ സഞ്ചരിക്കാൻ പ്രേക്ഷകനെ ക്ഷണിക്കുകയാണ് കഥ ഇന്നുവരെ. സെപ്റ്റംബർ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group