ഒരു ‘തെക്കന്‍ തല്ല് കേസ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Spread the love

ബിജു മേനോനും റോഷൻ മാത്യുവും ഒന്നിക്കുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി. ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന രചനയാണ് ഒരു തെക്കന്‍ തല്ല് കേസ് എന്ന സിനിമയാകുന്നത്. എൻ ശ്രീജിത്താണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം സെപ്റ്റംബർ എട്ടിന് ഓണം റിലീസിനൊരുങ്ങുകയാണ്.

video
play-sharp-fill

അമ്മിണി പിള്ളയായി ബിജു മേനോനും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായ പൊടിയനായി റോഷൻ മാത്യുവും എത്തുന്നു. നിമിഷ സജയൻ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. രാജേഷ് പിന്നാടനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതവും മനോജ് കണ്ണോത്ത് എഡിറ്ററുമാണ്. ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ . സമീറ സനീഷ് വസ്ത്രാലങ്കാരം. തപസ് നായക് സൗണ്ട് ഡിസൈനറും അന്‍വര്‍ അലി ഗാനരചയിതാവുമാണ്.

ഇ4 എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിർമ്മിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായരുടെ വേഷത്തിന് ശേഷം മാസ് കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നുവെന്ന പ്രത്യേകതയും തല്ല് കേസിനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group