ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ബസിന് കുറുകെ കാർ മദ്യപ സംഘത്തിന്‍റെ ഭീഷണി; പോര്‍വിളി കാര്യമായതോടെ കാര്‍ യാത്രികരെ കൈയ്യേറ്റം ചെയ്ത് ബസ് ജീവനക്കാര്‍; സംഭവം കോട്ടയം കടുത്തുരുത്തിയിൽ
സ്വന്തം ലേഖകൻ
കടുത്തുരുത്തി: ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ബസിന് മുന്നില്‍ കുറുകെ കാര്‍ നിര്‍ത്തി മദ്യപ സംഘത്തിന്‍റെ ഭീഷണി. പോര്‍വിളി കാര്യമായതോടെ ബസ് ജീവനക്കാര്‍ കാര്‍ യാത്രികരെ ” ശരിക്കു കൈകാര്യം ചെയ്തു” പറഞ്ഞുവിട്ടു.
ഇന്നലെ വൈകിട്ട് മുട്ടുചിറ ജംഗ്ഷനിലാണ് സംഭവം. കോട്ടയത്തുനിന്നും പെരുവ – കോലഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരുമായാണ് കാറിലെത്തിയ സംഘം കോര്‍ത്തത്. കുറുപ്പന്തറ കഴിഞ്ഞപ്പോള്‍ മുതല്‍ ഈ കാര്‍ ബസിന്‍റെ യാത്ര മുടക്കി മുന്നിലുണ്ടായിരുന്നു. ബസ് പലതവണ കയറിപ്പോകാന്‍ ശ്രമിച്ചിട്ടും കാറുകാര്‍ ഒതുക്കിക്കൊടുക്കാന്‍ തയാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ബസ് ഡ്രൈവര്‍ നിരന്തരം ഹോണടിച്ച് ഓവര്‍ടേക്കിംഗിനു ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ കാറുകാര്‍ മുട്ടുചിറയിലെത്തിയപ്പോള്‍ ബസിന് മുന്നില്‍ കാര്‍ വിലങ്ങനെ നിര്‍ത്തി ബസ് ഡ്രൈവറെ അസഭ്യം പറയുകയായിരുന്നുവെന്നു പറയുന്നു.
ഇതോടെ ബസ് ജീവനക്കാരെത്തി കാറുകാരെ അടിച്ചോടിച്ചു. സംഭവത്തില്‍ ആരും പരാതിയുമായെത്താത്തതിനാല്‍ പോലീസിനും തലവേദനയൊന്നുമുണ്ടായില്ല.