video
play-sharp-fill

Wednesday, May 21, 2025
HomeMainട്രെയിൻ യാത്രികരായ വയോധികരെ സഹായിച്ച് കൂടെ കൂടും ; റെയില്‍വേയില്‍ ബാഗ് മോഷണം സ്ഥിരമാക്കിയ കള്ളൻ...

ട്രെയിൻ യാത്രികരായ വയോധികരെ സഹായിച്ച് കൂടെ കൂടും ; റെയില്‍വേയില്‍ ബാഗ് മോഷണം സ്ഥിരമാക്കിയ കള്ളൻ പിടിയിൽ, ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 250ലേറെ ബാഗുകളും 30 പവൻ സ്വർണവുമടക്കം നിരവധി മോഷണ വസ്തുക്കൾ

Spread the love

ചെന്നൈ: യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരൻ മധുരൈയില്‍ പിടിയിലായി. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കല്‍ അസിസ്റ്റൻ്റ് സെന്തില്‍ കുമാറാണ് പിടിയിലായത്.

വയോധികയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. ഇരുന്നൂറിലധികം ബാഗുകള്‍ ഇയാളുടെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.

മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ വയോധികയുടെ പരാതിയിലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേയിലെ കള്ളൻ കുടുങ്ങിയത്. 2 ബാഗുകളുമായി പടികള്‍ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ സഹായിക്കാൻ എത്തിയ യുവാവ്

ബാഗുകളിലൊന്നുമായി കടന്നുകളയുകയായിരുന്നു. വയോധികയുടെ പരാതിയെ തുടർന്ന് സിസിടിവി പരിശോധിച്ച റെയില്‍വേ പൊലീസ് ഞെട്ടി. കള്ളൻ റെയില്‍വേയില്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

സെന്തില്‍ കുമാറിൻ്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. 250ലേറെ ബാഗുകളാണ് പൊലീസ് കണ്ടെടുത്തത്. 30 പവൻ സ്വർണം, 30 മൊബൈല്‍ ഫോണുകള്‍, 9 ലാപ്ടോപ്പ്, 2 ഐ പാഡ്. മുറി നിറയെ മോഷണ വസ്തുക്കളായിരുന്നു. 6 വർഷമായി മോഷണം പതിവെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് സെന്തില്‍. മധുര, കരൂർ, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളിലെല്ലാം മോഷണം നടത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെയും പ്രായമായവരെയും സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടും. പിന്നീട് വിലപിടിപ്പുളള വസ്തുക്കളോ, ബാഗ് മുഴുവനായോ തന്നെ മോഷ്ടിച്ച്‌ കടന്നുകളയും. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ അറിയാവുന്നതിനാല്‍ ഇതുവരെ പിടിയിലാകാതെ സേഫായെന്നും സെന്തില്‍ കുമാർ മൊഴി നല്‍കി.

മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണസംഘം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments