ആലപ്പുഴയിൽ തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അന്തർ ജില്ലാ മോഷ്ടാവ് കോഴിക്കോട് പിടിയില്‍
കോഴിക്കോട് : പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍.
തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് പിടികൂടിയത്.
സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളില്‍ ഉള്‍പ്പെട്ട ബാദുഷയെ തൃശ്ശൂർ മതിലകം പൊലീസ് രജിസ്റ്റർചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബർ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളവു കേസുകളില്‍ ജയിലില്‍ കഴിയുമ്ബോള്‍ പരിചയപ്പെടുന്ന മറ്റു കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ മോഷണം നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ മറ്റു ജില്ലകളില്‍ എത്തി വീണ്ടും കളവു നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, രാജേഷ് ചൈതന്യ, ഷാഫി പറമ്ബത്ത്, പ്രശാന്ത്കുമാർ, ഷഹീർ പെരുമണ്ണ എന്നിവർ പൂവാട്ടുപറമ്ബില്‍നിന്ന് ബസ് യാത്രക്കിടയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മതിലകം പൊലീസിന് കൈമാറും.