
പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്.
ആശുപത്രിയിലെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ടിനെ സ്ഥലംമാറ്റി. രജിസ്റ്ററിൽ ഒപ്പിട്ടിരുന്ന ഡോക്ടർമാർ പോലും ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.
മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. എന്നാൽ രണ്ട് ഒ പികൾ മാത്രമാണ് ഇന്ന് പ്രവർത്തിച്ചത്. മന്ത്രിയെ കണ്ടപ്പോൾ നിരവധി രോഗികൾ പരാതിയുമായെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ല, കൃത്യമായ ചികിത്സ ലഭിക്കുന്നില്ല, ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികൾ.ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്നും പരാതി ഉയർന്നിരുന്നു.
തുടർന്ന് ക്ഷുഭിതയായ മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു.



