
സ്വന്തം ലേഖകൻ
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് നിന്നും ഇന്നലെ രാവിലെ മുതല്‍ കാണാതായ വിദ്യാര്‍ഥിനിയെ അടച്ചിട്ട വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.
വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന പരാതിയില്‍ തൊട്ടില്‍പ്പാലം നടത്തിയ അന്വേഷണത്തിലാണ് കുണ്ട്തോട്ടിലെ വീട്ടില്‍ പൂട്ടിയിട്ടതായി കണ്ടെത്തിയത്. പൊലീസ് വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. പെണ്‍കുട്ടി വിവസ്ത്രയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തൊട്ടില്‍പ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന കുണ്ട്തോട് സ്വദേശി ജുനൈദിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ജുനൈദിന്റെ വീട്ടില്‍ നിന്ന് വച്ച് 5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി.