ഒരു പെറ്റിക്കോട് മാത്രമായിരുന്നു ആ രംഗം ചിത്രീകരിക്കുന്നതിന് മുൻപ് ലാൽ സാർ ധരിച്ചത്; ഷൂട്ട് ചെയ്യുന്ന സമയത്ത് അത് ഊരി മാറ്റി – തന്മാത്ര സിനിമയിലെ സീൻ ചിത്രീകരിച്ച കഥ വിവരിച്ചു മീരാ വാസുദേവ്

Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. മോഹൻലാൽ ആയിരുന്നു തന്മാത്ര എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയും ഇതിലെ നടീനടന്മാരുടെ പ്രകടനവും എല്ലാം മലയാളികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചു പറ്റിയത് ആയിരുന്നു.

അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ താരം അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയിലാണ് തൻറെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ താരം തുറന്നുപറയുന്നത്. വിവാഹശേഷം ആയിരുന്നു താരം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തത്. മലയാളം കൂടാതെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും, അതുപോലെ തന്നെ ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം മിനിസ്ക്രീം മേഖലയിൽ സജീവമായി മാറിക്കൊണ്ടിരിക്കുന്നത്.

തന്മാത്ര എന്ന സിനിമയിൽ എത്തിയ കഥയും താരം പറയുന്നുണ്ട് – “ഈ സിനിമയുടെ കഥ പറയുവാൻ സംവിധായകൻ ബ്ലസ്സി സാർ വന്നിരുന്നു. കഥ മുഴുവൻ എന്നെ പറഞ്ഞു കേൾപ്പിച്ചു. എല്ലാ സീനുകളും വിശദീകരിച്ച ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു – ഇതിന് മുൻപ് പല നടിമാരെയും ഈ കഥാപാത്രത്തിന് പരിഗണിച്ചിരുന്നു, പക്ഷേ മോഹൻലാലിനൊപ്പം ആ സീൻ ഉള്ളതുകൊണ്ട് മാത്രം ആരും തയ്യാറായിരുന്നില്ല. അദ്ദേഹം എന്നോട് ഇങ്ങനെ ചോദിച്ചത്, നിങ്ങൾക്ക് ഈ വേഷം ചെയ്യുവാൻ എന്തെങ്കിലും തടസ്സം ഉണ്ടോ എന്നായിരുന്നു”. അതിന് മറുപടിയായി താരം പറഞ്ഞത് എന്താണ് എന്നറിയുമോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സീൻ സിനിമയിൽ ആവശ്യമുള്ളതാണോ? ഇതില്ലാതെ സിനിമ ഷൂട്ട് ചെയ്യാൻ പറ്റുമോ? – ഇതായിരുന്നു മീരാ വാസുദേവ് ചോദിച്ചത്. ഇത് സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണ് എന്ന് ബ്ലെസ്സി പറയുകയും ചെയ്തു. “ആ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീൻ എടുക്കാറായപ്പോൾ അത് ഊരി മാറ്റുകയും ചെയ്തു. രമേശനും ഭാര്യയും തമ്മിൽ വളരെ അടുപ്പം ഉള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സീൻ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ബ്ലസി സാർ പറഞ്ഞിരുന്നു. എനിക്ക് ഉണ്ടായിരുന്ന ആ സീനിൽ കുറച്ച് മറകൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ലാലേട്ടൻ ഫുൾ ന്യൂഡ് ആയിരുന്നു. ആ സീനിനു മുൻപ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നത്” – മീരാ വാസുദേവൻ പറയുന്നു.