ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് ഒക്ടോബർ 31ന് പ്രഖ്യാപിക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാർഡുകള്‍ ഈ മാസം 31ന് പ്രഖ്യാപിക്കും. അവസാനഘട്ട മത്സരത്തിനായി എത്തിനിൽക്കുന്നത് 36 സിനിമകളാണ്. പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

video
play-sharp-fill

നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗില്‍ സിനിമകള്‍ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്. കൂടാതെ, നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം നിർവഹിച്ച ബറോസ്, മോഹൻലാല്‍ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലാക്കോട്ടെ വാലിബൻ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് നേടിയ മോഹൻലാലിന് ബറോസിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിക്കാനിടയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2024ലെ മികച്ച ചിത്രങ്ങൾക്കുള്ള സംസ്ഥാന സിനിമാ അവാർഡുകളാണ് ഈ മാസം 31ന് പ്രഖ്യാപിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുകയാണെങ്കിൽ പ്രഖ്യാപനം താമസിക്കാനിടയുണ്ട്. ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവാണ് ഇത്തവണ അവാർഡ് പ്രഖ്യാപനം വൈകാൻ കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊത്തം 128 സിനിമകളാണ് ഈ വർഷം അവാർഡ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടത്. രണ്ട് ജൂറി കമ്മിറ്റികളാണ് ആദ്യഘട്ടത്തിൽ സിനിമകൾ തിരഞ്ഞെടുക്കിയത്.