
തേഞ്ഞിപ്പലം: ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം റെക്കോർഡ് മഴയ്ക്ക് സാക്ഷ്യം വഹിച്ച് സംസ്ഥാന ക്ലബ് അത്ലറ്റിക് മീറ്റ്. 3 ദിവസം കൊണ്ട് 23 മീറ്റ് റെക്കോർഡുകളാണ് പിറന്നത്. ഇന്ന് 43 ഇനങ്ങളിൽ ഫൈനൽ നടക്കുന്നതിനാൽ ഇനിയും റെക്കോർഡുകൾ പ്രതീക്ഷിക്കുന്നു. 2019ന് ശേഷം ഇതാദ്യമായാണ് മീറ്റ് നടക്കുന്നത്. ഇത്തവണ 9 റെക്കോർഡുകളാണ് ആദ്യ രണ്ട് ദിവസം കൊണ്ട് പിറന്നത്. ഇന്നലെ 5 റെക്കോർഡുകൾ.
ഇന്നലത്തെ റെക്കോർഡ് ലിസ്റ്റ്:
കെ.സി.സിദ്ധാർഥ്– ഡിസ്കസ് ത്രോ (കെ.സി.ത്രോസ് ചെറുവത്തൂർ), എ.ബി.അരുൺ– ട്രിപ്പിൾ ജംപ് (കടകശ്ശേരി ഐഡിയൽ), ഷെറിൻ ജോസ്– 5,000 മീറ്റർ (കോതമംഗലം മാർ അത്തനേഷ്യസ്), കെ.പി. ഷിൽഡ– 200 മീറ്റർ (തിരുവനന്തപുരം മാമൂട് ബ്രദേഴ്സ്), പാർവണ ജിതേഷ്– ഷോട്പുട് (ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group