video
play-sharp-fill
റോഡിന്റെ വശങ്ങള്‍ കാടുകയറി മൂടിയിട്ട് കാല്‍നടയാത്ര പോലും അസാദ്ധ്യം; ദേവഗിരി മുതല്‍ പരുത്തിമൂട് വരെയുള്ള പി.ഡബ്ലു.ഡി റോഡിന്റെ വശങ്ങളിൽ കാട് പടര്‍ന്ന നിലയിൽ; വളവുകളിലടക്കം കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതോടെ എതിരെ വാഹനങ്ങള്‍ വന്നാല്‍ കാണാൻ പോലും കഴിയാത്ത സ്ഥിതി!!!

റോഡിന്റെ വശങ്ങള്‍ കാടുകയറി മൂടിയിട്ട് കാല്‍നടയാത്ര പോലും അസാദ്ധ്യം; ദേവഗിരി മുതല്‍ പരുത്തിമൂട് വരെയുള്ള പി.ഡബ്ലു.ഡി റോഡിന്റെ വശങ്ങളിൽ കാട് പടര്‍ന്ന നിലയിൽ; വളവുകളിലടക്കം കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതോടെ എതിരെ വാഹനങ്ങള്‍ വന്നാല്‍ കാണാൻ പോലും കഴിയാത്ത സ്ഥിതി!!!

സ്വന്തം ലേഖകൻ

കറുകച്ചാല്‍: റോഡിന്റെ വശങ്ങള്‍ കാടുകയറി മൂടിയിട്ട് കാല്‍നടയാത്ര പോലും അസാദ്ധ്യമായി. ദേവഗിരി മുതല്‍ പരുത്തിമൂട് വരെയുള്ള പി.ഡബ്ലു.ഡി റോഡിന്റെ വശങ്ങളിലാണ് കാട് പടര്‍ന്നത്. വളവുകളിലടക്കം കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതോടെ എതിരെ വാഹനങ്ങള്‍ വന്നാല്‍ കാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വളവ് തിരഞ്ഞു വരുമ്പോഴാണ് പലപ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ കാണാൻ കഴിയുക. റോഡ് പുറമ്ബോക്ക് ഇത്രമാത്രം കാടുകയറിയിട്ടും ബന്ധപ്പെട്ടവര്‍ തിരഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാടും പടര്‍പ്പുകളും റോഡിലേക്ക് വളര്‍ന്നിറങ്ങി. വാഹനങ്ങള്‍ വരുമ്ബോള്‍ കാല്‍നട യാത്രക്കാര്‍ ഭീതിയോടെ കാടുപിടിച്ചു കിടക്കുന്ന പുറമ്ബോക്കിലേക്ക് കയറി നില്‍ക്കേണ്ട ഗതികേടിലാണ്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡിന്റെ വശങ്ങള്‍ വനം പോലെയായിട്ടും ജനപ്രതിനിധികള്‍ പോലും പ്രതികരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടില്ലെന്ന് നടിച്ച്‌ അധികൃതര്‍, പൊതുവഴിയില്‍ ഇത്രമാത്രം കാടും പടര്‍പ്പും കയറിയിട്ടും വൃത്തിയാക്കാനോ അധികൃതരുമായി ബന്ധപ്പെടാനോ ജനപ്രതിനിധികള്‍ പോലും നടപടി സ്വീകിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ പോലും ഉള്‍പെടുത്തി റോഡും പരിസരവും വൃത്തിയാക്കാൻ അധികൃതര്‍ ശ്രമിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ദിനംപ്രതി നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡ് വൃത്തിയാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.