കോഴിഫാമിൽ നിന്ന് ഷോക്കേറ്റു ; വയനാട് വാഴവറ്റയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Spread the love

കൽപ്പറ്റ : വയനാട്ടിലെ വാഴവറ്റയില്‍ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്.

video
play-sharp-fill

വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ചായിരുന്നു അപകടം.ഇന്നലെ അർധരാത്രിയാണ് സംഭവം.

ഫാമുടമ പുല്‍പ്പറമ്ബില്‍ വീട്ടില്‍ സൈമണ്‍ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമില്‍ ഷോക്കേറ്റ് നിലയില്‍ കണ്ടെത്തിയത്. ഉടനെ കല്‍പ്പറ്റയിലെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണില്‍ നിന്നും കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു.