ചുവന്നബാഗ് ഉയര്‍ത്തി കാണിച്ച്‌ ട്രെയിന്‍ നിര്‍ത്തിച്ചു: ട്രെയിന്‍ നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഓടിമറഞ്ഞു; വിദ്യാര്‍ത്ഥികളുടെ കുസൃതിയെ താക്കീത് ചെയ്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

Spread the love

സ്വന്തം ലേഖിക

താനൂര്‍: ചുവന്ന ബാഗ് ഉയര്‍ത്തി കാണിച്ച്‌ ട്രെയിന്‍ നിര്‍ത്തിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന് മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ അപായസൂചനയായി ചുവന്ന ബാഗ് ഉയര്‍ത്തി കാണിച്ചത്. ട്രെയിന്‍ വന്ന സമയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്കില്‍ കയറി തമാശയ്ക്ക് ചുവന്ന ബാഗ് ഉയര്‍ത്തി കാണിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപായസൂചനയെ തുടര്‍ന്ന് തീവണ്ടി നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഓടിമറഞ്ഞു. താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ താനൂര്‍ കാട്ടിലങ്ങാടി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയവരായിരുന്നു വിദ്യാര്‍ത്ഥികള്‍.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ തേടി സ്‌കൂളിലെത്തി.
വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി കഴിയുന്നതുവരെ സ്‌കൂളില്‍ കാത്തിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു.

ട്രെയിന്‍ നിര്‍ത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.