ഒഴിവായത് വൻ ദുരന്തം! മലപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Spread the love

മലപ്പുറം:  ശക്തമായ കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്ന് വീണ് അപകടം. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകർന്നത്.

ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് സംഭവം നടന്നത്. മുന്നാം നിലയിലെ മേല്‍ക്കൂരയുടെ ഷീറ്റിന്റെ പകുതി ഭാഗവും കാറ്റില്‍ തകർന്ന് താഴെ വീഴുകയായിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് നിർമിച്ച നാല് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ രണ്ടു ക്ലാസ് മുറികളുടെ ആസ്ബറ്റോസ് ഷീറ്റിട്ട മേല്‍ക്കൂരയാണ് കാറ്റില്‍ തകർന്ന് വീണത്. സ്‌കൂള്‍ സമയം അല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം പുനർനിർമിച്ച്‌ ക്ലാസ് ആരംഭിക്കണമെങ്കില്‍ വൈകുമെന്നും അതുവരെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികള്‍ താല്‍ക്കാലികമായി ഒരുക്കുമെന്നും സ്‌കൂള്‍ അധികൃതർ അറിയിച്ചിട്ടുണ്ട്. പൊളിഞ്ഞു വീണ ബ്ലോക്കിന് ഈ വർഷം ഫിറ്റ്നസ് ലഭിച്ചതാണ്. ഇത് പുതുക്കി നിർമിച്ച്‌ ഷീറ്റിട്ടാല്‍ മാത്രമേ ക്ലാസ് നടത്താൻ സാധിക്കൂ.