കോട്ടയത്ത് വിവിധ ഇടങ്ങളിൽ കവർച്ചയ്ക്ക് ആസൂത്രണം ചെയ്തു;  അടിപിടി, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : ജില്ലയിലെ വിവിധ ഇടങ്ങളിൽ കവർച്ചയ്ക്ക് ആസൂത്രണം ചെയ്തു വരവേ അടിപിടി, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശേരി അംബികാപുരം ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സിനാജ്.എം (42), പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി കുളത്തുംകൽ കവല ഭാഗത്ത് മുറ്റത്തുമാക്കൽ വീട്ടിൽ മണിക്കുട്ടൻ (38), പാമ്പാടി കാളച്ചന്ത ഭാഗത്ത് മറ്റത്തിൽ വീട്ടിൽ സോബിൻ എന്ന് വിളിക്കുന്ന അനീഷ് എം.എസ് (35), മണർകാട് തലപ്പാടി ഭാഗത്ത് മീനാട്ടൂർ കിഴക്കേതിൽ വീട്ടിൽ നിജോ തോമസ് (42), പുതുപ്പള്ളി കൈതേപാലം ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അഖിലേഷ് കുമാർ(33) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ കേസുകളിലെ പ്രതികളായ ഇവർ അഞ്ചുപേരും കോട്ടയത്ത് എത്തി കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ നാഗമ്പടം ഭാഗത്ത് വച്ച് അഞ്ചുപേരെയും പോലീസ് പിടികൂടുന്നത്.

ഇവരിൽ സിനാജിന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലും, മണിക്കുട്ടന് മണർകാട് പോലീസ് സ്റ്റേഷനിലും മോഷണ കേസുകൾ ഉണ്ട്. അനീഷിന് തൃശൂർ ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കുമളി എന്നീ സ്റ്റേഷനുകളിലും, നിജോ തോമസിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലും, അഖിലേഷ് കുമാറിന് കോട്ടയം വെസ്റ്റ്, വാകത്താനം എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ ഉണ്ട്.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജു പി. എസ്, എസ്.ഐ മാരായ അരുൺകുമാർ, പ്രസന്നകുമാർ,സി.പി.ഓ മാരായ പ്രതീഷ് രാജ്, സജീഷ് ജെയിംസ്, അജിത്, ദിലീപ്, വിബിൻ, അജേഷ്, ബിജു, പ്രവീൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഞ്ചുപേരെയും റിമാൻഡ് ചെയ്തു.