അതിരപ്പള്ളിയില്‍ കാട്ടുകൊമ്പൻ കബാലിയുടെ പരാക്രമം; മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസ്സിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്

Spread the love

അതിരപ്പള്ളി: അതിരപ്പള്ളിയില്‍ കാട്ടുകൊമ്പൻ കബാലിയുടെ പരാക്രമം. തുടർച്ചയായ മൂന്നാം ദിവസമാണ് അക്രമം നടക്കുന്നത്.

video
play-sharp-fill

ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസ്സിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്.

കബാലിയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാർക്ക് പരിക്കില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി എംഎല്‍എ സനീഷ് കുമാർ ജോസഫ് ഇടപെട്ടതിനേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കബാലിയെ റോഡില്‍നിന്ന് നീക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയില്‍ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. തുടർച്ചയായ പരാക്രമം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വനം വകുപ്പ് ഇടപെടല്‍ കർശനമാക്കണമെന്ന് ചാലക്കുടി എംഎല്‍എ സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു.

കെഎസ്‌ആർടിസി ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മലക്കപ്പാറയില്‍ എത്തിക്കുമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.