
കള്ളിൽ കഫ് സിറപ്പ് സാന്നിധ്യം ; ഏഴ് ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ; അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം ; എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്ന് എക്സൈസ് അധികൃതർ
പാലക്കാട്: കള്ളിൽ കഫ്സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഏഴു ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തു.
ചിറ്റൂർ റേഞ്ച് ഗ്രൂപ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളുൾപ്പെടെ ഏഴെണ്ണത്തിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഷാപ്പുകളുടെ ലൈസൻസിയായ ശിവരാജന്റേതാണ് ഇവ. അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണർ അസിസ്റ്റൻറ് കമീഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0