
വിവാഹമോചനക്കേസിൽ കുടുംബക്കോടതിയിലെത്തിയ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിലെ വൈരാഗ്യം മൂലമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
ഒറ്റപ്പാലം: വിവാഹമോചനക്കേസിൽ കുടുംബക്കോടതിയില്‍ വെച്ച് യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചത് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യം മൂലമെന്ന് പൊലീസ്. വിവാഹ മോചന കേസിന്റെ നടപടികള്‍ക്കായി എത്തിയതായിരുന്നു ഇരുവരും. ആണ്‍സുഹൃത്തിനൊപ്പം കോടതിയിലെത്തിയ സുബിതയെ കണ്ടതോടെ ഭര്‍ത്താവ് രഞ്ജിത്ത് ആക്രമിക്കുകയായിരുന്നു.
സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മടവാളെടുത്താണ് രഞ്ജിത്ത് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. രഞ്ജിത്തിന്റെ ആക്രമണത്തില്‍ സുബിതയുടെ കൈകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധശ്രമത്തിനുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.
വെട്ടേറ്റ ഉടന്‍ തന്നെ ചുറ്റുമുളളവര്‍ ചേര്‍ന്ന് യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കുകയും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.