ഉസാമാ ബിൻലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉസാമാ ബിൻലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: കൊല്ലപ്പെട്ട ആഗോള ഭീകരനും അൽ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിൻലാദൻറെ ചിത്രം പതിച്ച കാർ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കിൽ വച്ചാണ് ഈ കാർ പൊലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്.ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തിൽ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിർത്തി വഴി ലങ്കയിൽ നിന്നും ചാവേറുകൾ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടർന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജൻസികൾ പുലർത്തി പോരുന്നത്.
തീവ്രവാദ ആശയധാരകളോടും തീവ്രവാദി നേതാക്കളോടും അനുഭാവം വച്ചുപുലർത്തുന്നവരെ തിരിച്ചറിയാൻ സമൂഹമാധ്യമങ്ങളിലടക്കം പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ശക്തമായ നിരീക്ഷണം നടത്തി വരികയാണ്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ആഗോള തീവ്രവാദിയുടെ ചിത്രം പതിച്ച കാർ കൊല്ലത്ത് പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടതും അത് കസ്റ്റഡിയിലെടുത്തതും.