മയിലിനെ പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റില്‍ ; മയിലിനെ വെടിവെക്കാൻ ഉപയോഗിച്ച തോക്കും കണ്ടെടുത്തു

Spread the love

പാലക്കാട്‌ : മണ്ണാർക്കാട് മയിലിനെ വെടിവച്ച്‌ പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റില്‍. പാലക്കയം കുണ്ടംപൊട്ടിയില്‍ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.

പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയില്‍ പാകം ചെയ്‌ത മയിലിറച്ചി കണ്ടെത്തിയിരുന്നു. ഒളിവില്‍ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണാർക്കാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രതികളുമായി പാലക്കയത്ത് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിസത്തേക്ക് റിമാൻഡ് ചെയ്തു.