യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ; കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാൻഡിങ്

Spread the love

ജിദ്ദ : യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ബുധാഴ്ച രാത്രി കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ-65 വിമാനത്തിലാണ് സംഭവം ഉണ്ടായത്.

മലപ്പുറം സ്വദേശിയായ യാത്രക്കാരിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സൗദിയിലെ തായിഫിലുള്ള ഭര്‍ത്താവിന്‍റെ അടുത്തേക്ക് ഏഴു വയസ്സുള്ള മകനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍.

വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുണ്ടായിരുന്ന ഡോക്ടറും ഇവരെ പരിശോധിച്ചു. തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതിയെ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group