ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് പരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറി; കോട്ടയം മാന്നാനം സ്വദേശിയുടെ യാത്ര തടഞ്ഞ് ഉദ്യോഗസ്ഥർ ; ഉദ്യേഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് യാത്രക്കാരൻ പോലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍റെ യാത്ര തടഞ്ഞു. കോട്ടയം മാന്നാനം സ്വദേശി ജോഷി (32) യുടെ യാത്രയാണ് തടഞ്ഞത്.

രാജ്യാന്തര വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിലാണ് സംഭവം. ഇമിഗ്രേഷൻ വിഭാഗത്തിന്‍റെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനാണ് ഇയാളെത്തിയത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ ഇയാള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നു.