ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരന് ഹൃദയാഘാതം ; കോട്ടയം സ്വദേശിയായ യുവാവിന് ഗുരുതരപരിക്ക്

Spread the love

കട്ടപ്പന: ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരാവസ്ഥയില്‍.

കോട്ടയം സ്വദേശി അജോമോനാണ് (34) വീണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ അടിമാലി-കുമളി ദേശീയപാതയില്‍ വെള്ളയാംകുടി ജങ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തിന്‍റെ പിന്നിലിരുന്ന അജോ മോന് ബൈക്ക് ഓടിക്കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം കണ്ട് എത്തിയവർ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജോമോൻ.