
ഒരു ക്രിമിനിലിനെ മുന്നില്‍ നിർത്തി പോലീസും കുടുംബാംഗളും ഉള്‍പ്പടെയുള്ളവരുടെ പ്രതികരണങ്ങളുമായി ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ട്രെയ്‌ലർ പുറത്തുവിട്ടു.പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയ്‌ലർ പ്രകാശനം ചെയ്തിരിക്കുന്നത്. അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രത്തിനു വേണ്ടുംവിധത്തിലാണ് ഇതിലെ ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രെയ്‌ലറിലൂടെ കാണാൻ കഴിയും.
എട്ടുകാലി വല നെയ്തതു കണ്ടിട്ടുണ്ടോ നീ… ഇരയെ വീഴ്ത്താനുള്ള എല്ലാ കണ്ണികളും ഒരുക്കി വച്ച് ആ വലയുടെ ഒത്ത നടുക്കു പോയി കാത്തിരിക്കും. ഇരയെ വീഴ്ത്താനായി’ എന്നാണ് ട്രെയ്‌ലറിന്റെ തുടക്കത്തിലേ ഡയലോഗ്.ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഗുമസ്ഥൻ ഒരു തികഞ്ഞ ക്രൈം തില്ലർ തന്നെയെന്ന്.
പ്രേക്ഷകനെ മുള്‍മുനയില്‍ നിർത്തിക്കൊണ്ടുതന്നെയാണ് ചിത്രത്തിൻ്റെ അവതരണം. റിയാസ് ഇസ്മത്തിൻ്റെതാണ് തിരക്കഥ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമീണാന്തരീക്ഷത്തില്‍ നടക്കുന്ന ഫാമിലി ത്രില്ലറാണ് ചിത്രം. നാട്ടില്‍ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകള്‍ തേടി നിയമപാലകരും മാധ്യമങ്ങളും ഇറങ്ങുമ്ബോള്‍, അതിൻ്റെ ഭാഗഭാക്കാക്കുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് കഥാ പുരോഗതി. ഏതാനും ചിത്രങ്ങളില്‍ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകർഷിച്ചു പോരുന്ന ജയ്സ് ജോസാണ് കേന്ദ്ര കഥാപാത്രമായ ഗുമസ്ഥനെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുല്‍ സല്‍മാൻ, ജോയ് ജോണ്‍ ആന്റണി, ഫൈസല്‍ മുഹമ്മദ്, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്ബാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ. സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാള്‍ഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എല്‍ദോ രാജു, അനീറ്റ ജോഷി, നന്ദു പൊതുവാള്‍, ടൈറ്റസ് ജോണ്‍, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. പുതുമുഖം നീമാമാത്യുവാണ് നായിക.
സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ്. പ്രസാദ്. ക്യാമറമാൻ എസ്. കുമാറിന്റെ മകൻ കുഞ്ഞുണ്ണി എസ്. കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ- അമല്‍ദേവ് കെ.ആർ., ക്രിയേറ്റീവ് സപ്പോർട്ട് – ടൈറ്റസ് ജോണ്‍, പ്രൊജക്റ്റ് ഡിസൈനർ- നിബിൻ നവാസ്, കലാസംവിധാനം – രജീഷ് കെ. സൂര്യാ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, കോസ്റ്റ്യും ഡിസൈൻ – ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ – നന്ദു പൊതുവാള്‍. സെപ്റ്റംബർ 27ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.