
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു ദിവസം മുൻപ് പാലാക്കടുത്ത് വലവൂരില്‍ നിന്ന് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ സംഭവം. മൃതദേഹം കണ്ടെത്തിയ സമയത്ത് നഗ്നമായ നിലയിലായിരുന്നു. കൂടാതെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കഴുത്തില്‍ തുണി ചുറ്റിയ നിലയിലുമായിരുന്നു.
വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹമാണ് ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും വലവൂര്‍ സ്വദേശിയുമായ ലോട്ടറി വില്‍പനക്കാരൻ പ്രകാശനെ (51) ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്ന പ്രീതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു. പ്രീതിക്ക് നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. മൂത്തകുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇളയ കുട്ടി മറ്റൊരു ബന്ധുവിനൊപ്പമാണ്.