video
play-sharp-fill
വിവാഹത്തിനെത്തിയ സ്ത്രീയിൽ നിന്നും ലക്ഷങ്ങൾ കവർന്നു; മോഷണത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പിടികൂടി

വിവാഹത്തിനെത്തിയ സ്ത്രീയിൽ നിന്നും ലക്ഷങ്ങൾ കവർന്നു; മോഷണത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പിടികൂടി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാഹനെത്തിയ സ്ത്രീയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സതീഷ് കുമാറിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിനെത്തിയ ആലംകോട് സ്വദേശിനിയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്.

മറ്റൊരാൾക്ക് കൈമാറാനുള്ള ചിട്ടി തുകയാണ് മോഷ്ടിക്കപ്പെട്ടത്. കല്യാണം കഴിഞ്ഞ് തുക കൈമാറ്റം ചെയ്യാൻ പോയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സതീഷാണ് മോഷ്ടാവെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന മറ്റ് ഏഴ് വാഹനങ്ങളും ഇയാൾ താക്കോൽ ഉപയോഗിച്ച് തുറന്നതായും പോലീസ് കണ്ടെത്തി. വിവിധ സ്റ്റേഷനുകളിലായി 17 ഓളം മോഷണ കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. മോഷണശേഷം കോട്ടയത്തേക്ക് കടന്നു കളഞ്ഞ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്തുനിന്നാണ് പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group