
കുളത്തിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ പടവില്‍ തലയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: യുവാവ് കുളത്തിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ പടവില്‍ തലയിടിച്ച് മരിച്ചു. പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തില്‍ നീന്താനെത്തിയ യുവാവിനാണ് ദാരുണാന്ത്യം.
തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാർട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുല്‍ (25) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5.30നാണ് സംഭവം. ഉയരത്തില്‍നിന്ന് കുളത്തിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ പടവില്‍ തലയിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ നാട്ടുകാര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: എൻ. സന്തോഷ്. മാതാവ്: എസ്. ഷൈമ. സഹോദരൻ: ശരത്ത്.
Third Eye News Live
0