തെങ്ങ് കയറ്റ യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടി ; തൊഴിലാളി തെങ്ങില്‍ കുടുങ്ങിൽ കിടന്നത് രണ്ട് മണിക്കൂറോളം: രക്ഷകരായി അഗ്നിരക്ഷാസേന

Spread the love

കോഴിക്കോട്: തെങ്ങ് കയറ്റ യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് തൊഴിലാളി തെങ്ങില്‍ കുടുങ്ങി. രണ്ട് മണിക്കൂറോളം. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്. രണ്ട് മണിക്കൂറോളം തെങ്ങില്‍ കുടുങ്ങിയ മനോജിനെ അഗ്നി രക്ഷാസേന എത്തിയാണ് താഴെ ഇറക്കിയത്.

video
play-sharp-fill

തെങ്ങില്‍ തേങ്ങയിടാനായി കയറുന്നതിനിടെ യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടി, തുടര്‍ന്ന് തലകീഴായി തൂങ്ങിപ്പോവുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയെ വിളിച്ചുവരുത്തി. അയാൾ തെങ്ങില്‍ കയറി സാരി ഉപയോഗിച്ച് മനോജിനെ സുരക്ഷിതമായി തെങ്ങിനോട് ചേര്‍ത്ത് കെട്ടി നിര്‍ത്തി.

തുടര്‍ന്ന് നാദാപുരത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേന എക്സ്റ്റന്‍ഷന്‍ ലാഡര്‍, റെസ്‌ക്യൂ നെറ്റ് തുടങ്ങിയവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി മനോജിനെ താഴെയിറക്കുകയായിരുന്നു. അവശനായ മനോജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group