play-sharp-fill
‘യഥാര്‍ത്ഥ കഥ’ എന്നെഴുതിയാല്‍ പോരാ. ഇത് ശരിക്കും സത്യമായിരിക്കണം, ഇത് ശരിയല്ല ;  ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് നേരെ പ്രതികരിച്ച്‌ കമല ഹാസൻ

‘യഥാര്‍ത്ഥ കഥ’ എന്നെഴുതിയാല്‍ പോരാ. ഇത് ശരിക്കും സത്യമായിരിക്കണം, ഇത് ശരിയല്ല ; ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് നേരെ പ്രതികരിച്ച്‌ കമല ഹാസൻ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: വിവാദ ചിത്രമായ ദി കേരള സ്റ്റോറിയെ കുറിച്ച്‌ പ്രതികരിച്ച്‌ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍ രംഗത്ത്.അബുദാബിയില്‍ പത്രസമ്മേളനത്തിനിടെ ചിത്രത്തെ സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്.

ഒരു സിനിമ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെട്ടാല്‍ മാത്രം പോരാ എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞാന്‍ നിങ്ങളോട് പറഞ്ഞു, ഇത് പ്രൊപ്പഗാന്‍ഡിസ്റ്റ് സിനിമകളാണ്. ഞാന്‍ എതിര്‍ക്കുന്നു, ലോഗോ ആയി താഴെ ‘യഥാര്‍ത്ഥ കഥ’ എന്നെഴുതിയാല്‍ പോരാ. ഇത് ശരിക്കും സത്യമായിരിക്കണം, ഇത് ശരിയല്ല. ‘ കമലഹാസന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുകയും വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മ്മിക്കുകയും ചെയ്ത കേരള സ്റ്റോറി അതിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങളില്‍ മുങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള 30,000-ത്തിലധികം സ്ത്രീകള്‍ ഇസ്ലാമിക മതമൗലികവാദികളാല്‍ തീവ്രവല്‍ക്കരിക്കപ്പെട്ടുവെന്നാണ് ട്രെയിലര്‍ അവകാശപ്പെടുന്നത്. ഈ കണക്കുകള്‍ വിവാദമായതോടെ ട്രെയിലറില്‍ മാറ്റം വരുത്തി. മൂന്ന് സ്ത്രീകളുടെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് കഥയെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു.