video

00:00

‘ദി കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം..!സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം..!സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരള സ്‌റ്റോറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സമൂഹത്തെ അപമാനപ്പെടുത്തുന്നതും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും അതീവ ഗൗരവമുള്ള വിഷയമാണ്. കേരളത്തില്‍ നിന്ന് ഇതുപോലെ ആയിരക്കണക്കിന് സ്ത്രീകളെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം.

നിരോധിച്ചതുകൊണ്ടുമാത്രം കാര്യമില്ല, ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.