video
play-sharp-fill

എണ്‍പത് കോടി കളക്ഷന്‍ നേടി മുന്നേറി ‘ദി കേരള സ്‌റ്റോറി’…..! 40 രാജ്യങ്ങളില്‍ കൂടി  പ്രദര്‍ശനം; അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

എണ്‍പത് കോടി കളക്ഷന്‍ നേടി മുന്നേറി ‘ദി കേരള സ്‌റ്റോറി’…..! 40 രാജ്യങ്ങളില്‍ കൂടി പ്രദര്‍ശനം; അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: വിവാദ ചലച്ചിത്രമായ ‘ദി കേരള സ്‌റ്റോറി’ റിലീസ് ചെയ്‌ത് ഒരാഴ്‌ച പിന്നിടുകയാണ്.

കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബംഗാളിലും ദി കേരള സ്‌റ്റോറിക്കെതിരെ വികാരമുണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച റിലീസ് ചെയ്‌ത ചിത്രം ഞായറാഴ്‌ച പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാളില്‍ പ്രദര്‍ശനവിലക്കുമുണ്ടായി. വിവരം മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിക്കുകയും ചെയ്‌തു. ഈ വിവാദങ്ങള്‍ക്കിടയിലും ഒരാഴ്‌ചകൊണ്ട് 80 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ദി കേരള സ്‌റ്റോറി.

ചിത്രത്തിന് ലഭിച്ച സ്വീകരണം തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കുന്നുവെന്നും അനുഗൃഹീതനാകുന്നതായി തോന്നുന്നുവെന്നും സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.

നാളെയോടെ നൂറ് കോടി പിന്നിടുമെന്നാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രത്തിന് ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രദര്‍ശനം നികുതിമുക്തമാക്കിയിരുന്നു. ഇതാകാം കളക്ഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായതെന്നും കരുതുന്നു.

അറുപത് ലക്ഷത്തിലധികം പേര്‍ ഇതുവരെ സിനിമ കണ്ടതായും ഇന്ന് ചിത്രത്തെ സംബന്ധിച്ച്‌ പുതിയൊരു അദ്ധ്യായം ആരംഭിക്കുകയാണെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

40 രാജ്യങ്ങളില്‍കൂടി ദി കേരള സ്‌റ്റോറി പ്രദര്‍ശനത്തിന് എത്തുകയാണ്. താന്‍ കൂടുതല്‍ അനുഗ്രഹീതനായി തോന്നുന്നെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിച്ചു.