video
play-sharp-fill
രണ്ടാം ആഴ്ച്ചയിലും ബോക് ഓഫീസില്‍ വിജയം കൊയ്യുകയാണ് സുദീപ് സെനിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ദി കേരള സ്റ്റോറി.’ ഏഴാം ദിവസത്തെ കളക്ഷന്‍ തന്നെ എട്ടാം ദിവസം നേടുകയാണ് ചിത്രം.

രണ്ടാം ആഴ്ച്ചയിലും ബോക് ഓഫീസില്‍ വിജയം കൊയ്യുകയാണ് സുദീപ് സെനിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ദി കേരള സ്റ്റോറി.’ ഏഴാം ദിവസത്തെ കളക്ഷന്‍ തന്നെ എട്ടാം ദിവസം നേടുകയാണ് ചിത്രം.

സ്വന്തം ലേഖകൻ

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘ദി കേരള സ്റ്റോറി’ 100 കോടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏട്ടാം ദിവസത്തില്‍ ദി കേരള സ്റ്റോറി സ്വന്തമാക്കിയത് 12.50 കോടിയാണ്. ഇതു തന്നെയാണ് ഏഴാം ദിവസവും ചിത്രം സ്വന്തമാക്കിയതെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്ക്നിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 94 കോടിയാണ് ചിത്രം ഇതുവരേയ്ക്കും നേടിയിരിക്കുന്നത്. ഹിന്ദി സംസാര ഭാഷയായുള്ള പ്രദേശങ്ങളില്‍ തിയേറ്ററിലെത്തുന്ന കാഴ്ച്ചക്കാരുടെ എണ്ണവും വളരെ കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ദിവസം മാത്രമായി ‘ദി കേരള സ്റ്റോറി’യുടെ കളക്ഷന്‍ 8.03 കോടിയായിരുന്നു. പ്രദര്‍ശനത്തിനെത്തിയ ആഴ്ച്ച തന്നെ വലിയ കളക്ഷനാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയത്. ശനിയാഴ്ച്ച ദിവസം 16.40 കോടിയും ഞായറാഴ്ച്ച 11.22 കോടിയുമായിരുന്നു കളക്ഷന്‍. തിങ്കളാഴ്ച്ച 10.07 കോടി, ചൊവ്വാഴ്ച്ച 11.14കോടി, ബുധനാഴ്ച്ച12 കോടി, വ്യാഴാഴ്ച്ച 12.50 കോടി എന്നീ നിലയിലാണ് ബോക്സ് ഓഫീസ് നേട്ടം. ചിത്രത്തിനു ലഭിച്ചത് അത്ഭുതകരമായ കളക്ഷനാണെന്ന് ട്രേഡ് അനലിസ്റ്റ് താരന്‍ ആദര്‍ശ് പറഞ്ഞു.

തിയേറ്ററുകളില്‍ നിന്ന് 107.71 കോടി നേടിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘കിസി കാ ഭായ് കിസി കി ജാനി’ന്റെ കളക്ഷന്‍ ദി കേരള സ്റ്റോറി മറകടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അജയ് ദേവ്ഗണ്‍ ചിത്രം ബോല(82.04 കോടി), അക്ഷയ് കുമാറിന്റെ സെല്‍ഫി(16.85 കോടി), കാര്‍ത്തിക് ആര്യന്‍( 32.20 കോടി) ചിത്രം ഷെഹ്സദ എന്നിവയെ ‘ദി കേരള സ്റ്റോറി’ വളരെ വേഗത്തിലാണ് മറികടന്നത്. എന്നാല്‍ വിവേക് അഗ്നിഹോത്രി ചിത്രം കാശ്മീര്‍ ഫയല്‍സിന്റെ കളക്ഷനടുത്തെത്താന്‍ ഇതുവരെ ‘ദി കേരള സ്റ്റോറി’യ്ക്ക് സാധിച്ചിട്ടില്ല. ഏറെ വിവാദങ്ങളിലൂടെ കടന്നു പോയ ചിത്രങ്ങളാണ് ഇവ രണ്ടും.’ദി കേരള സ്റ്റോറി’യോട് മത്സരിക്കുന്ന ഒരു ചിത്രവും ഇപ്പോള്‍ തിയേറ്ററുകളിലില്ല. ഇപ്പോഴും ചിത്രം കാണാന്‍ അനവധി പേര്‍ എത്തുന്നുണ്ട്.

Tags :