
തിരുവനന്തപുരം: വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2’ ന് എതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് സാസ്കാരിക മന്ത്രി സജി ചെറിയാൻ.
വിദ്വേഷം പടർത്താനുള്ള ശ്രമമാണ് ഇതെന്നും കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സാംസ്കാരിക മന്ത്രി ആവശ്യപ്പെട്ടു.
സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നമാണ് ‘ദ കേരള സ്റ്റോറി 2’. വീണ്ടും കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവിഷ്കാര സ്വതന്ത്ര്യം ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ലൈസൻസ് അല്ലെന്നും സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ‘ദ കേരള സ്റ്റോറി 2’ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക മന്ത്രിയുടെ വിമർശനം.



