play-sharp-fill
കേരള സ്‌റ്റോറി സാങ്കല്പി സിനിമയാണെന്ന് ഹൈക്കോടതി. സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ല. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളും

കേരള സ്‌റ്റോറി സാങ്കല്പി സിനിമയാണെന്ന് ഹൈക്കോടതി. സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ല. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളും

സ്വന്തം ലേഖകൻ

ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. സിനിമയുടെ ടീസര്‍ ഇറങ്ങിയത് നവംബറിലാണ്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു. ദി കേരള സ്‌റ്റോറി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം


ഹര്‍ജി തള്ളണമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു. സിനിമയ്ക്ക് എതിരായ ഹര്‍ജികള്‍ ജനശ്രദ്ധയ്ക്കു വേണ്ടിയാണ്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തുവെന്ന അവകാശവാദം സിനിമയിലില്ല. ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളെല്ലാം സിനിമയില്‍ വരുത്തിയാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മതത്തേയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളൊ സിനിമയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ചിത്രത്തിന്റെ ടീസറും ടെയ്‌ലറും ഹൈക്കോടതി പരിശോധിക്കുകയാണ്.

അതേസമയം, സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കു മുന്നില്‍ കനത്ത പോലീസ് കാവലാണ്. എറണാകുളം ഷേണായിസ് തീയേറ്ററിലേക്ക് എന്‍വൈസി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. കോഴിക്കോട് തീയേറ്ററിനു മുന്നില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധവുമായ എത്തി