video
play-sharp-fill
വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് വീട് കത്തിനശിച്ചു; മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം;പാചകവാതക സിലിണ്ടറിലേക്ക് തീ  പടരാത്തതിനാൽ ഒഴിവായത് വൻദുരന്തം

വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് വീട് കത്തിനശിച്ചു; മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം;പാചകവാതക സിലിണ്ടറിലേക്ക് തീ പടരാത്തതിനാൽ ഒഴിവായത് വൻദുരന്തം

സ്വന്തം ലേഖകൻ
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് വീട് കത്തി നശിച്ചു. ചിങ്ങോലി അംബികാഭവനത്തിൽ മഹേഷിന്റെ വീടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

മഹേഷും ഭാര്യയും മക്കളും സമീപത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയപ്പോഴാണ് സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ ഹരിപ്പാട് അഗ്നിശമന സേനാവിഭാഗത്തെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയുമായിരുന്നു. പലകയും ഓടും ഷീറ്റും കൊണ്ട് നിർമിച്ച രണ്ടു മുറികളും അടുക്കളയുമുളള വീടിന്റെ എൺപതു ശതമാനത്തിലധികവും കത്തിയമർന്നു.

പാചകവാതക സിലണ്ടറിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ടി വി ഫ്രിഡ്ജ്, ഗൃഹോപകരണങ്ങൾ വസ്ത്രങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി. ടൈൽ പണിക്കാരനായ മഹേഷിന്റെ കട്ടിങ് യന്ത്രമുൾപ്പടെയുളള പണി ആയുധങ്ങൾക്കും നാശനഷ്ടം ഉണ്ടായി. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :