
പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഓടി രക്ഷപ്പെട്ടു ; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി : പെരുമ്ബാവൂർ വട്ടക്കാട്ട്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്‌എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ 34 ആണ് മരിച്ചത്.
വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാള്‍ സംഭവശേഷം ഓടി രക്ഷപ്പെട്ടു.
രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്ബാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
