സുഹൃത്തുക്കള്‍ റെയില്‍വേ ട്രാക്കിലൂടെ സംസാരിച്ചു നടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് ട്രെയിൻ വന്നതറിഞ്ഞില്ല; കോട്ടയം കുറുപ്പന്തറയിൽ ട്രയിൻ തട്ടി യുവാവിന് ദാരൂണാന്ത്യം; പരുക്കേല്‍ക്കാതെ രണ്ടു പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; കോട്ടയം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ കൊച്ചുവേളി ശ്രീ ഗംഗാ നഗര്‍ എക്സ്‌പ്രസ് ട്രെയിൻ യുവാവിനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു 

Spread the love

സ്വന്തം ലേഖകൻ 

കുറുപ്പന്തറ: സുഹൃത്തുക്കള്‍ റെയില്‍വേ ട്രാക്കിലൂടെ സംസാരിച്ചു നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച്‌ ഒരാള്‍ മരിച്ചു. പരുക്കില്ലാതെ മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. മാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇരവിമംഗലം കാരിവേലിപ്പടി കോളനിയില്‍ നിരപ്പേല്‍ അഭിജിത്ത് (26) ആണ് ദാരുണമായി മരിച്ചത്. അയല്‍വാസികളും അഭിജിത്തിന്റെ സുഹൃത്തുക്കളുമായ അഖില്‍, തോമ എന്നിവരാണ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 7ന് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് മീറ്ററുകള്‍ക്ക് അകലെ മുട്ടുചിറ മണ്ണാറപ്പാറ റോഡിലെ മേല്‍പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഇരവിമംഗലം ഭാഗത്തു നിന്നു ട്രാക്കിലൂടെ മൂവരും സംസാരിച്ച്‌ നടന്നുവരികയായിരുന്നു. സംസാരത്തിനിടെ എതിര്‍ദിശയില്‍ നിന്നും ട്രെയിൻ വന്നതറിഞ്ഞില്ല. കോട്ടയം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ കൊച്ചുവേളി ശ്രീ ഗംഗാ നഗര്‍ എക്സ്‌പ്രസ് ട്രെയിൻ അഭിജിത്തിനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലും തോമയും പെട്ടെന്ന് ഓടി മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അഭിജിത്തിന് മാറാൻ കഴിഞ്ഞില്ല. തെറിച്ചു വീണ അഭിജിത്തിനെ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് റോഡില്‍ എത്തിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.