
ലക്നൗ: ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 മത്സരം ഉപേക്ഷിച്ചു. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കനത്ത മൂടൽ മഞ്ഞു നേരിട്ടതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്. കനത്ത മൂടൽമഞ്ഞ് ഉള്ളതിനാൽ മത്സരത്തിൽ ടോസ് പോലും ഇട്ടിരുന്നുല്ല.
മത്സരത്തിന് തൊട്ട് മുമ്പായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പരുക്ക് പറ്റിയിരുന്നു. പരിശീലനത്തിനിടെയാണ് ശുഭ്മൻ ഗില്ലിന് പരുക്ക് പറ്റിയത്. ഈ മത്സരം നടന്നിരുന്നുവെങ്കിൽ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി കളിക്കുമായിരുന്നു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് കളിച്ചിരുന്നത്.
നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 19നാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. സൗത്ത് ആഫ്രിക്ക വിജയിച്ചാൽ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലും അവസാനിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


