play-sharp-fill
‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി പുഞ്ചിരിക്കുന്ന ഭാവനയുടെ ചിത്രം ഉൾക്കൊള്ളുന്ന ഡൂഡിൽ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഭാവന, ഷറഫുദ്ദീൻ തുടങ്ങി നിരവധി പേർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന മലയാള ചിത്രത്തിലാണ് ഭാവന നായികയായി എത്തുന്നത്. ഭാവന, ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന, ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോൺഹോമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി സഹകരിച്ച് റെനീഷ് അബ്ദുൾ ഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അരുണ് റുഷ്ദിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.