കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേസ്; ബി​.ജെ.​പി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി; ബി​ജെ​പി തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചോയെന്ന് പ​രി​ശോ​ധി​ക്ക​ണം

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേസ്; ബി​.ജെ.​പി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി; ബി​ജെ​പി തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചോയെന്ന് പ​രി​ശോ​ധി​ക്ക​ണം

സ്വന്തം ലേഖകൻ

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​.ജെ.​പി​ക്കെ​തി​രെ പൊലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ബി​ജെ​പി തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ചെ​ല​വ​ഴി​ച്ച​ത് 41.4 കോ​ടി രൂ​പ​യാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കൊ​ട​ക​ര കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പതിനേഴ് സംസ്ഥാന ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 250 സാൾക്ഷികളുണ്ട്.

കേസിലെ പ്രധാനപ്രതി ധർമരാജൻ ബി ജെ പി അനുഭാവിയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ബിജെപി നേതാക്കളുടെ നിർദേശ പ്രകാരം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്