
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പോലീസ് കായിക മേളക്ക് ഇന്ന് തുടക്കം കുറിച്ചു. ജില്ലാ പോലീസ് ഗെയിംസ് & അത്ലറ്റിക് മീറ്റ് 2023-ന് തുടക്കമായി. ഗെയിംസ് & അത്ലറ്റിക് മീറ്റ് 2023 ന്റെ ഉദ്ഘാടനം കോട്ടയം രാമവർമ യൂണിയൻ ക്ലബിൽ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് ഐ.പി.എസ് ഷട്ടിൽ സർവ് ചെയ്തുകൊണ്ട് നിര്‍വഹിച്ചു.
ചടങ്ങിൽ അഡീഷണൽ എസ്പി വി. സുഗതൻ, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. ജോണ്‍ സി, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വർഗീസ് റ്റി. എം,തോമസ് എ.ജെ ഡി.വൈ.എസ്പി പാലാ, മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ന് മുതൽ ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലായി നടക്കുന്ന കായിക മേള 13.09.2023ന് സമാപിക്കുന്നതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group