
തിരുവനന്തപുരം : വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍, ധാര്‍മിക ബാധ്യതയുണ്ട്. കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്‍എം വിജയന്റെ കടബാധ്യത അടച്ചു വീട്ടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് – അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷത്തില്‍ പ്രതികരണവുമായി കുടുംബവും രംഗത്തെത്തി. കുടുംബവുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിട്ടില്ല എന്ന് എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. അവര്‍ സംസാരിച്ച ശേഷം തുടര്‍ അഭിപ്രായം പറയാമെന്നും വ്യക്തമാക്കി. നേതൃത്വം സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 2ന് സമരവുമായി മുന്നോട്ടു പോകും എന്നാണ് തീരുമാനം. കെപിസിസി ഉപസമിതി നല്‍കിയ ഉറപ്പ് ബാധ്യതകള്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്നാണ്. പിന്നീട് ഏകപക്ഷീയമായി മൂന്ന് കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. കെപിസിസിക്ക് ഫണ്ടില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിനുശേഷം സണ്ണി ജോസഫോ ഉപസമിതിയില്‍ ഉള്ളവരോ ഒന്നും പറഞ്ഞിരുന്നില്ല. നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് പറയട്ടെ. ഇതിനുശേഷം തുടര്‍ നടപടികള്‍ പറയാം – പത്മജ വ്യക്തമാക്കി.