video
play-sharp-fill

ഇടുക്കിയിൽ ഗൃഹനാഥൻ്റെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; മകൻ പോലീസ് കസ്റ്റഡിയിൽ

ഇടുക്കിയിൽ ഗൃഹനാഥൻ്റെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; മകൻ പോലീസ് കസ്റ്റഡിയിൽ

Spread the love

ഇടുക്കി : മാങ്കുളം അമ്പതാം മൈലിൽ വയോധികൻ്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ.

കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. മാങ്കുളം അമ്പതാം മൈൽ പാറേക്കുടി തങ്കച്ചന്റെ (അയ്യപ്പൻ-60) മൃതദേഹമാണ് വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്ന് കണ്ടെത്തിയത്.

പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ നിന്നുള്ള സംഘമെത്തി തുടർ നടപടി സ്വീകരിച്ചു. തുടർന്ന് മൂന്നാർ പൊലീസ് സ്ഥലത്തെത്തിയാണ് മകനെ കസ്റ്റഡിയിലെടുത്തത്.

തങ്കച്ചനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് മകനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു.