
സ്വന്തം ലേഖകൻ
നാടും നഗരവും ഇനി ക്രിക്കറ്റിന്റെ ആവേശത്തിലേക്കാണ്. രണ്ടു പേര്‍ കൂടുന്നിടത്ത് ചര്‍ച്ചകള്‍ ക്രിക്കറ്റിന് വഴിമാറുന്ന ദിവസങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയയും വിനോദസഞ്ചാരത്തെയും വളര്‍ക്കുന്ന മത്സരം എല്ലാ തരത്തിലും രാജ്യത്തിന് പുതിയ പ്രതീക്ഷകളാണ് നല്കുന്നത്. ഒപ്പം ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി രാജാക്കന്മാരാകണമെന്ന മോഹവും.
ഒക്ടോബര്‍ 5 ന് ആരംഭിച്ച് 2023 നവംബര്‍ 19 ന് അവസാനിക്കുന്ന. ലോകകപ്പ് ക്രിക്കറ്റ് 2023 മത്സരങ്ങള്‍ രാജ്യത്തെ പത്ത് നഗരങ്ങളിലാണ് നടക്കുന്നത്. ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഒപ്പം വിമാനക്കമ്പനികള്‍ക്കും വൻ വളര്‍ച്ചയുടെ സമയം കൂടിയാണിത്. ഹോട്ടല്‍, ഫ്ലൈറ്റ് ബുക്കിങ്ങുകളില്‍ വൻ വര്‍ധനവാണ് ആതിഥേയ നഗരങ്ങളില്‍ സംഭവിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നീ പത്ത് നഗരങ്ങളാണ് വരാനിരിക്കുന്ന ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലുള്ള പ്രമുഖ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങള്‍ ഉയര്‍ന്ന റൂം ബുക്കിംഗാണ് നടക്കുന്നത്. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് മറ്റ് ആതിഥേയ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്കു 30-60 ശതമാനം വരെ നിരക്ക് വര്‍ധനവും ഉണ്ട്.
അഹ്മദാബാദ്: ഐ സി സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ന്റെ അരങ്ങേറ്റ മത്സരത്തിന് ആതിഥ്യം വഹിക്കുന്നത് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം ആണ്. ഒക്ടോബര്‍ 14 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ് ഇവിടുത്തെ ഏറ്റവും ശ്രദ്ധേയം. ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ വേദിയും ഇത് തന്നെയാണ്.
ലക്നൗ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ആണ് ഇവിടുത്തെ ഹൈലൈറ്റ്.
മുംബൈ: ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് മുംബൈയില്‍ നടക്കുക. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്താൻ സാധ്യതയുള്ള സ്റ്റേഡിയങ്ങളിലൊന്നും ഇവിടെയാണ്.
പൂനെ: ഒക്ടോബര്‍ 19ന് ഇന്ത്യാ-ബംഗ്ലാദേശ് മത്സരം പൂനെയില്‍ നടക്കും. ക്രിക്കറ്റ് ഫാൻസിന്റെ ഒരു ഒഴുക്ക് ഇവിടേയും പ്രതീക്ഷിക്കുന്നുണ്ട്.
ബാംഗ്ലൂര്‍: സോളാര്‍ പാനലില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് മുഴുവൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയം ആയ എം ചിന്നസ്വാമി സ്റ്റേഡിയവും വേദികളില്‍ ഒന്നാണ്. അഞ്ച് മത്സരങ്ങളാണ് കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നറിയപ്പെടുന്ന ഇവിടെ നടക്കുക.
ഡല്‍ഹി: ഏകദേശം 55,000 പേര്‍ക്ക് ഇരിക്കാൻ സാധിക്കുന്ന അരുണ്‍ ജയ്റ്റ്ലി സ്റ്റേഡയത്തില്‍ 5 മാച്ചുകള്‍ നടക്കും.
ചെന്നൈ: ഓഗസ്റ്റ് 8-ാം തിയതി നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരമാണ് ഇവിടുത്തെ ആകര്‍ഷണം.
ഹൈദരാബാദ്: ഏറ്റവും കുറവ് മത്സരങ്ങള്‍ നടക്കുന്ന നഗരമാണ് ഹൈദരാബാദ്. മറ്റു സ്ഥലങ്ങളില്‍ അഞ്ച് മത്സരങ്ങള്‍ വീതമാണെങ്കില്‍ ഇവിടെ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ.



