play-sharp-fill
ബസില്‍വെച്ച്‌ കണ്ടപ്പോള്‍ ഇരുവർക്കും പരസ്പരം മനസ്സിലായില്ല ;  മരണത്തിൽ നിന്നും കണ്ടക്ടർ  ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയത് സഹപാഠിയെ

ബസില്‍വെച്ച്‌ കണ്ടപ്പോള്‍ ഇരുവർക്കും പരസ്പരം മനസ്സിലായില്ല ; മരണത്തിൽ നിന്നും കണ്ടക്ടർ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയത് സഹപാഠിയെ

കൊല്ലം : സ്വകാര്യ ബസ് കണ്ടക്ടർ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റിയത് സഹപാഠിയെ. ബസില്‍വെച്ച്‌ കണ്ടപ്പോള്‍ ഇരുവർക്കും പരസ്പരം മനസ്സിലായില്ല.

രണ്ടുവർഷം ഒന്നിച്ചുപഠിച്ചവരാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ജയകൃഷ്ണവിലാസത്തില്‍ ജയകൃഷ്ണനാണ് കണ്ടക്ടറുടെ കൈക്കരുത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറിയത്.


യാത്രയ്ക്കിടയില്‍ ബസിന്റെ വാതിലൂടെ പുറത്തേക്കു വീഴാൻ തുടങ്ങിയപ്പോള്‍ ദൈവത്തിന്റെ കരങ്ങള്‍പോലെ കണ്ടക്ടർ ബിജിത്ത് ലാല്‍ രക്ഷിക്കുകയായിരുന്നു. പ്ലസ്ടുവിന് നെല്‍പ്പുരക്കുന്ന് സർക്കാർ സ്കൂളില്‍ ഇരുവരും സയൻസ് ബാച്ചില്‍ ഒന്നിച്ചുപഠിച്ചിരുന്നു. ഫോണിലൂടെ സംസാരിച്ചപ്പോഴാണ് സൗഹൃദത്തിന്റെ ആഴം മനസ്സിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചവറ-ഭരണിക്കാവ്-പന്തളം റൂട്ടിലോടുന്ന സുനില്‍ ബസില്‍ െവച്ചാണ് സംഭവം നടന്നത്. കാരാളിമുക്കില്‍നിന്നു ശാസ്താംകോട്ടയിലേക്കാണ് ജയകൃഷ്ണൻ ടിക്കറ്റെടുത്തത്. കാരാളിമുക്ക് മാമ്ബുഴമുക്കിനുസമീപത്തെ വളവുതിരിയുമ്ബോള്‍, വാതിലിനടുത്ത് കമ്ബിയില്‍ ചാരിനിന്ന ജയകൃഷ്ണൻ ബസില്‍നിന്നു പുറത്തേക്ക് കാല്‍വഴുതി വീഴാൻപോയി. ബിജിത്ത് വലതുകൈയില്‍ പിടിച്ച്‌ അകത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു.

 

പരിഭ്രമിച്ചുപോയ ജയകൃഷ്ണൻ ശാസ്താംകോട്ടയാത്ര മതിയാക്കി വേങ്ങ നെല്ലിക്കുന്നത്തുമുക്കില്‍ ഇറങ്ങി വീട്ടിലേക്ക് തിരികെപ്പോയി. സംഭവം വൈറലായതൊന്നും ജയകൃഷ്ണൻ അറിഞ്ഞില്ല. അമ്മ ലീലയോടും കാര്യം പറഞ്ഞില്ല. സംഭവമറിഞ്ഞ് പിന്നീട് പലരും വീട്ടില്‍ എത്തുമ്ബോഴാണ് അമ്മയും അറിയുന്നത്. ടാക്സ് സംബന്ധമായ ജോലികള്‍ ചെയ്തുവരികയാണ് ജയകൃഷ്ണൻ.

കണ്ടക്ടർ യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കണ്ടക്ടർ ബിജിത്ത് ലാല്‍ എന്ന ബിലുവിന് അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. ചവറ-പന്തളം റൂട്ടില്‍ സർവ്വീസ് നടത്തുന്ന സുനില്‍ ബസില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-നായിരുന്നു ബിജിത്തിനെ സൂപ്പർ ഹീറോയാക്കിയ സംഭവം.

ബസിന്റെ പിൻഭാഗത്തെ പടിക്ക് സമീപം നിന്ന യാത്രക്കാരൻ പെട്ടെന്ന് വണ്ടി ഒരുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഫുട്ബോർഡിന്റെ ഭാഗത്തേക്ക് വഴുതുകയും കൈകൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് വീഴാൻ പോകുന്നിടത്തുനിന്നാണ് ബിലു രക്ഷകനായത്. റോഡിലേക്ക് വീഴാൻ പോയപ്പോള്‍ ഒറ്റ കൈകൊണ്ട് ബിജിത്ത് പിടിച്ചു കയറ്റുന്ന ദൃശ്യങ്ങാണ് പുറത്തുവന്നത്. ബസ് റോഡിലെ വളവ് തിരിഞ്ഞപ്പോഴായിരുന്നു സംഭവം. ബസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ബിജിത്തിന്റെ സുഹൃത്തുക്കളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.