
പരസ്പരം ഏറ്റുമുട്ടി വിദ്യാർത്ഥികൾ, താമരശ്ശേരിയിൽ “ഫെയർ വെല്‍” പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിൽ കലാശിച്ചു ; പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം
കോഴിക്കോട് : താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം.
എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം.
എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്യൂഷൻ സെൻ്ററില്‍ പത്താം ക്ലാസുകാരുടെ “ഫെയർ വെല്‍” പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായി ഇന്നലെയാണ് വിദ്യാർത്ഥികള്‍ ഏറ്റുമുട്ടിയത്.
Third Eye News Live
0