ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ അനുമോദിച്ചു; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 83 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും ചേർന്ന് ജില്ലയിൽ 2022-23 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ അനുമോദിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 83 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. അഡീഷണൽ എസ്.പി വി.സുഗതൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.